പ്രൊമോട്ടര്‍മാരുടെ നിയമനം

Share:

കോഴിക്കോട് ജില്ലയിലെ ബ്ലോക്ക്,മുന്‍സിപല്‍,കോര്‍പറേഷനുകളില്‍ (ചേളന്നൂര്‍, നൊച്ചാട്, എടച്ചേരി,ചേമഞ്ചേരി, തുറയൂര്‍, കട്ടിപ്പാറ,കൂത്താളി ഗ്രാമപഞ്ചായത്തുകള്‍ ഒഴികെ) പട്ടികജാതി പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഗ്രാമപഞ്ചായത്തുകളില്‍ ഓരോന്നും മുനിസിപ്പാലിറ്റികളില്‍ മൂന്നും, കോര്‍പ്പറേഷനുകളില്‍ അഞ്ച് വീതവും പ്രൊമോട്ടര്‍മാരെ നിയമിക്കും. അപേക്ഷകര്‍ 18 നും 40നും ഇടയില്‍ പ്രായമുളളപ്രീ-ഡിഗ്രി/പ്ലസ്ടു യോഗ്യത ഉള്ളവരായിരിക്കണം. വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന.അപേക്ഷകളില്‍ 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സിയും, ഉയര്‍ന്ന പ്രായ പരിധി 50 വയസ്സും ആയിരിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ടി.സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.

താല്‍പ്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 31 ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

നിയമനം പരമാവധി ഒരു വര്‍ഷത്തേക്കായിരിക്കും. അപേക്ഷകരെ അവര്‍ സ്ഥിരതാമസമാക്കിയിട്ടുള്ള പഞ്ചായത്ത്,മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ ഒഴിവിലേക്ക് മാത്രമാണ് പരിഗണിക്കുക.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകള്‍ ഇല്ലെങ്കില്‍ സമീപ സ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. പ്രൊമോട്ടര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് സ്ഥിരം നിയമനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. മുമ്പ് പ്രൊമോട്ടറായി പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെടുകയോ, അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയോ ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കുന്നതല്ല. അപേക്ഷയുടെ മാതൃകയും മറ്റ് വിശദവിവരങ്ങളും പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.

ഫോണ്‍ – 0495 2370379.

Share: