ഡെപ്യൂട്ടേഷൻ നിയമനം

Share:

കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് കം കാഷ്യർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഹെൽപ്പർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അതേ കാറ്റഗറിയിൽ സംസ്ഥാന സർക്കാർ സർവീസിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരിൽ നിന്ന് വകുപ്പ് മേധാവിയുടെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതം അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ജനുവരി 31നകം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, എൽ-14, ജയ്‌നഗർ, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം- 11 എന്ന വിലാസത്തിൽ ലഭിക്കണം.

എസ്.സി.ഇ.ആർ.ടിയിൽ അധ്യാപകർ

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി(കേരള) യിലെക്ക് ആർട്ട് എഡ്യൂക്കേഷൻ, ഇക്കണോമിക്‌സ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ റിസർച്ച് ഓഫിസർ തസ്തികയിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നതിന് സർക്കാർ സ്‌കൂളുകൾ, സർക്കാർ അദ്ധ്യാപക പരിശീലന കേന്ദങ്ങൾ, സർക്കാർ കോളേജുകൾ, സർക്കാർ ട്രെയിനിംഗ് കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ അദ്ധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ഡിസംബർ 31നകം ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിനു ശേഷമാണ് നിയമനം നടത്തുക.

വിശദവിവരങ്ങൾ www.scert.kerala.gov.in  ൽ ലഭ്യമാണ്.

Share: