കിറ്റ്‌സില്‍ എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം/കൊച്ചി/തൃശൂര്‍ കാമ്പസില്‍ ജൂണില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട്/ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ്ടു/ ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി ആറ് മാസം.

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ത്ഥിക്കും കുറഞ്ഞത് മൂന്ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുളള അവസരം ലഭിക്കും.

അപേക്ഷ www.kittsedu.org എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 9567869722.

Share: