You are here
Home > Career News > പ്രൊമോട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രൊമോട്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

കാസർഗോഡ്: ജില്ലയില്‍ ഗ്രാപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഒഴിവുളള പട്ടികജാതി പ്രൊമോട്ടര്‍ തസ്തികയില്‍ നിയമനം നല്‍കുന്നതിനു നിശ്ചിതയോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ- യുവാക്കളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു. നീലേശ്വരം നഗരസഭ, ബെളളൂര്‍, കുമ്പടാജെ, കാറഡുക്ക, തൃക്കരിപ്പൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഒരൊഴിവ് വീതമാണുള്ളത്.അപേക്ഷകര്‍ 18-നും 40-നും മദ്ധ്യേ പ്രായമുളളവരും, പ്രീഡിഗ്രി/പ്ലസ്ടു പാസായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്കു മുന്‍ഗണന നല്‍കും.
ഈ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ, ജാതി, വയസ്, വിദ്യാഭ്യാസയോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 14 ന് വൈകുന്നേരം അഞ്ചിനകം കാസര്‍കോട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.

പ്രൊമോട്ടര്‍മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു പ്രതിമാസം 7000 രൂപ ഓണറേറിയമായി അനുവദിക്കും. അപേക്ഷകരെ അവര്‍ സ്ഥിരതാമസമാക്കിയിട്ടുളള പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ ഒഴിവിലേക്കു മാത്രമേ പരിഗണിക്കൂ.

ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകര്‍ ഇല്ലായെങ്കില്‍ സമീപ സ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. പ്രൊമോട്ടര്‍മാരായി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന കാലയളവില്‍ വിജിലന്‍സ് കേസ്സില്‍ ഉള്‍പ്പടുകയോ, അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ചുവിടുകയോ ചെയ്തവരുടെ അപേക്ഷകള്‍ വീണ്ടും പരിഗണിക്കുന്നതല്ല.

അപേക്ഷയുടെ മാതൃകയും മറ്റു വിശദവിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04994 256 162

Top