ലോ കോളേജില്‍ ഗസ്റ്റ് അധ്യാപക നിയമനം

Share:

കൊച്ചി: എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ കൊമേഴ്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ ഗസ്റ്റ് അദ്ധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്ത#ിട്ടുള്ള യുജിസി മാനദണ്ഡമനുസരിച്ച് നിശ്ചിതയോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 19 രാവിലെ 11-ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പാല്‍ മുമ്പാകെ ഹാജരാകണം.

Share: