ജോധ്പുര്‍ എയിംസില്‍ നഴ്സിങ് സ്റ്റാഫ് : 755 ഒഴിവുകൾ
രാജസ്ഥാനിലെ ജോധ്പുരിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നഴ്സിങ് വിഭാഗത്തിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ് ഓഫീസർ (സ്റ്റാഫ് നഴ്സ് ) തസ്തികയില്‍ 600 ഒഴിവുകളാണുള്ളത് . അസിസ്റ്റന്റ് നഴ്സിംഗ് സൂപ്രണ്ട് ( 28 ) സീനിയര്‍ നഴ്സിങ് ഓഫീസര്‍ (127 ) എന്നീ തസ്തികകളിലാണ്അവസരം.
യോഗ്യത : ബി എസ് സി നഴ്സിംഗ് / പോസ്റ്റ് സർട്ടിഫിക്കറ്റ് / പോസ്റ്റ് ബേസിക് ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായം: 18 – 30 വയസ്
ഏപ്രില്‍ 8 വരെ അപേക്ഷിക്കാം.
വിശദമായ വിജ്ഞാപനവും അപേക്ഷാഫോമും www.aiimsjodhpur.edu.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.