തൊഴിലവസരങ്ങള്‍…വരാന്‍ പോകുന്ന വര്‍ഷങ്ങളില്‍
എം ആർ കൂപ്മേയെർ പരിഭാഷ: എം ജി കെ നായർ
വേഗത്തില്‍ കൂടുതല്‍ സമ്പന്നനാകുന്നതിനുള്ള കൃത്യമായ ഒരാവശ്യകത, വിനിയോഗിക്കത്തക്ക പണം ഉള്ള സ്ഥലത്ത് ജോലിചെയ്യുകയെന്നതാണ്.
ഏറ്റവും കൂടുതലാളുകള്‍ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നിടത്താണ് വിനിയോഗിക്കത്തക്ക പണം ഉള്ളത്.
അല്ലെങ്കില്‍, കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, ഏറ്റവും കൂടുതല്‍ ആളുകള്‍, ഏറ്റവുമധികം പണം സമ്പാദിക്കുന്നിടത്താണ് ഭാവിയില്‍ ഏറ്റവും കൂടുതല്‍ വിനിയോഗിക്കത്തക്ക പണം ഉണ്ടാകുന്നത്.
ഓര്‍ക്കുക, നാളെ വര്‍ത്തമാനകാലം പിറകിലാകും; ഭാവിയിലേക്കാണ് നിങ്ങള്‍ കാലെടുത്തു വയ്ക്കുന്നത്. അതിനാല്‍ ഭാവിയാണ് നിങ്ങളുടെ ലക്ഷ്യമേഖല.
വിദുരസീമയിലുള്ള പ്രവചനം മുന്‍കൂട്ടി നടത്തുക തികച്ചും ദുഷ്ക്കരമാണ്. കാലദൈര്‍ഘ്യം വളരെ കുറഞ്ഞുപോയാല്‍ പ്രവണതകള്‍ ഉരുത്തിരിയാന്‍ ആവശ്യമായ സമയം ഇല്ലാതെപോകും. അതിനാല്‍ മദ്ധ്യ മാര്‍ഗ്ഗത്തിലുള്ള പ്രവചനത്തിനാണ് ഞാന്‍ മുന്‍തൂക്കം കൊടുക്കുന്നത്. നിങ്ങളുടെ ലക്ഷ്യ വര്‍ഷം രണ്ടായിരത്തി ഇരുപതായി ( 2020) കണക്കാക്കുക. അതു വിദൂരഭാവിയില്‍ ഉള്ള ഒന്നല്ല. എങ്കിലും ഇന്നു സുവ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്ന തൊഴില്‍ പ്രവണതകളുടെ കര്‍ക്കശഫലങ്ങള്‍ വെളിപ്പെടുന്നതിന് ആ കാലദൈര്‍ഘ്യം മതിയാകും.
രണ്ടായിരത്തി ഇരുപതാമാണ്ടില്‍ തൊഴില്‍ സാദ്ധ്യതകള്‍ വിലയിരുത്തിയാല്‍, വിനിയോഗിക്കത്തക്കപണം ഇടയ്ക്കു വരുന്ന ഏതേതു വര്‍ഷങ്ങളിലാണ് കൂടുന്നതെന്നും കുറയുന്നതെന്നും നിങ്ങള്‍ക്കു കാണാന്‍ കഴിയും.
രണ്ടായിരത്തി ഇരുപതാമാണ്ടിലേക്കുള്ള വിദഗ്ദ്ധരുടെ തൊഴില്‍ പ്രവചനം ഇതാ:-
രണ്ടായിരത്തി ഇരുപതിൽ യു എസ് എയിലെ 50 ശതമാനം പേരും ഫ്രീ ലാൻസ് സമ്പ്രദായത്തിൽ ജോലി ചെയ്യുന്നവരായിരിക്കും.
(2) ജോലി ചെയ്യുന്നവരില്‍ മൂന്നു ശതമാനത്തിനെ മാത്രമേ കാര്‍ഷിക വൃത്തിയില്‍ ആവശ്യമായി വരികയുള്ളു. കാരണം, കുടുംബ കൃഷിത്തോട്ടങ്ങള്‍ക്കുപകരം കംപ്യൂട്ടറൈസ് ചെയ്ത കാര്‍ഷിക ഫാക്ടറികള്‍ നിലവില്‍വരും. ആസൂത്രണത്തിന്റെയും വ്യാപകവിപണനത്തിന്റെയും സഹായത്തോടെ വന്‍ കോര്‍പ്പറേറ്റ് കൃഷി സമ്പ്രദായം വ്യാപകമാകും.
(3) ആകെ തൊഴില്‍ ശക്തിയുടെ 16 ശതമാനം മാത്രമേ യഥാര്‍ത്ഥ ഉല്പാദന രംഗത്ത് ആവശ്യമായിവരികയുള്ളു. കാരണം ഇന്നു പല വ്യവസായങ്ങളിലും നാം കാണുന്ന നീലക്കോളര്‍ ജോലിക്കാര്‍ക്കു പകരം പൂര്‍ണ്ണമായി കംപ്യൂട്ടറൈസ് ചെയ്യപ്പെടുന്ന ‘ഓട്ടമേഷന്‍’ നിലവില്‍വരും.
(4) ബാക്കിവരുന്ന 81 ശതമാനം ജോലികളും അത്തരത്തില്‍ ഉള്ളവയായിരിക്കും ജനങ്ങളുമായി ഇടപെടുന്ന ജോലികള്‍ക്ക്!
വിനിയോഗിക്കത്തക്ക പണത്തിന്റെ 81 ശതമാനവും അവിടെയായിരിക്കും ജനങ്ങളുമായി ഇടപെടുന്ന ജോലികള്‍ക്ക്!
നിങ്ങള്‍ക്ക് എളുപ്പത്തില്‍ കൂടുതല്‍ ധനവാനാകാനുള്ള അവസരങ്ങളും അവിടെയാണ് – ജനങ്ങളുമായി ഇടപെടുന്ന ജോലികള്‍ക്ക്!
ഈ പുസ്തകം ശ്രദ്ധകേന്ദ്രീകരിക്കുന്നതും അതിലാണ് – ആളുകളുമായി ഇടപെടുന്നതിലൂടെ നിങ്ങള്‍ക്ക് എങ്ങനെ കൂടുതല്‍ എളുപ്പത്തില്‍ ധനവാനാകം!
നിങ്ങള്‍ എല്ലായ്പ്പോഴും ഇടപെടുന്ന ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയില്‍ നിന്നും നമുക്ക് ആരംഭിക്കാം…. നിങ്ങള്‍!
അടുത്ത അദ്ധ്യായത്തില്‍; തെളിയിക്കപ്പെട്ട വിജയമാർഗ്ഗം