ഐ ടി ഐ പ്രവേശനം

Share:

കണ്ണൂർ : ഗവ. വനിത ഐടിഐയിൽ എൻസിവിറ്റി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻഫർമേഷൻ ആൻറ് കമ്മ്യുണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിൻറനൻസ് എന്നീ ട്രേഡിലേക്കും ഒരു വർഷത്തെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ് , ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി എന്നീ ട്രേഡുകളിലേക്കും ഓൺലൈനായി അപേക്ഷിക്കാം.

വിവിധ വിഭാഗങ്ങൾക്ക് നിലവിലുള്ള സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗത്തിൽപ്പെട്ടവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേകമായി 10 % സംവരണം ലഭിക്കും. പ്രവേശനം ലഭിക്കുന്ന എല്ലാവർക്കും സൗജന്യ ഉച്ചഭക്ഷണം ലഭിക്കും. താൽപര്യമുള്ളവർ https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയോ https://det.kerala.gov.in എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേനയോ ആഗസ്റ്റ് 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷിക്കുക.

ഫോൺ: 04972 835987.

TagsITI
Share: