ഐ.ടി.ഐ: കൗണ്‍സലിംഗും സ്‌പോട്ട് അഡ്മിഷനും ജൂലൈ 13 മുതല്‍

Share:
കൊല്ലം : ചന്ദനത്തോപ്പ് ഐ.ടി.ഐ യില്‍ 2018 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനായി കൗണ്‍സലിംഗും സ്‌പോട്ട് അഡ്മിഷനും ജൂലൈ 13 മുതല്‍ 20 വരെ നടക്കും. ജൂലൈ 13 – പെണ്‍കുട്ടികള്‍, 16 – മെട്രിക് ട്രേഡിന്റെ സ്‌പെഷ്യല്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍, 17 – മെട്രിക് ട്രേഡിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഇന്‍ഡക്‌സ് മാര്‍ക്ക് 235 ന് മുകളിലുള്ളവര്‍, 18 – ഇന്‍ഡക്‌സ് മാര്‍ക്ക് 225ന് മുകളിലുള്ളവര്‍, 19 – ഇന്‍ഡക്‌സ് മാര്‍ക്ക് 240ന് മുകളിലുള്ള സി.ഒ.ഇ ട്രേഡിലേക്ക് അപേക്ഷിച്ചവര്‍, 20 – ഇന്‍ഡക്‌സ് മാര്‍ക്ക് 240ന് മുകളിലുള്ള എന്‍.സി.വി.റ്റി നോണ്‍ മെട്രിക്, എസ്.സി.വി.റ്റി മെട്രിക്/നോണ്‍ മെട്രിക് ട്രേഡുകളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ എന്ന ക്രമത്തിലാണ് കൗണ്‍സലിംഗ്. മെട്രിക് ട്രേഡില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂലൈ 12ന് ഐ.ടി.ഐ യില്‍ രജിസ്റ്റര്‍ ചെയ്യണം.
കൗണ്‍സലിംഗിന് സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും ടി.സി യും ഫീസും സഹിതം രക്ഷകര്‍ത്താവുമായി ഹാജരാകണം. റാങ്ക് ലിസ്റ്റ് ഐ.ടി.ഐ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ക്ക് മെസേജ് അയച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ ഐ.ടി.ഐ ഓഫീസിലും 0474-2712781 നമ്പരിലും ലഭിക്കും.
TagsITI
Share: