ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ 21 ഐ.ടി.ഐ കളില്‍ എസിഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെയും ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെയും താല്കാലിക ഒഴിവുകളുണ്ട്.

ബന്ധപ്പെട്ട വിഷയങ്ങളില്‍ എന്‍ജിനീയറിംഗ് ഡിഗ്രി/മൂന്ന് വര്‍ഷ ഡിപ്ലോമയുള്ളവര്‍ യോഗ്യത, മുന്‍പരിചയം, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം ഇന്റര്‍വ്യുവിനെത്തണം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഐ.ടി.ഐ കളിലേക്ക് എസിഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെയും ഇലക്ട്രീഷ്യന്‍, സര്‍വ്വേയര്‍, പ്ലംബര്‍, എം.എം.വി, കാര്‍പെന്റര്‍ എന്നീ ട്രേഡുകളിലേക്ക് ആവശ്യമായ ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെയും ആഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യന്‍കാളി ഭവനിലെ ദക്ഷിണ മേഖല ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ : 0471-2316680,

ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ഐ.ടി.ഐ കളിലേക്കുള്ള അഭിമുഖം അഞ്ചിന് രാവിലെ 10.30 ന് കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പോണ്‍ : 0481-2252548

തെരഞ്ഞെടുക്കപ്പെടുന്ന ട്രേഡ് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് പ്രതിമാസം 27,825 രൂപയും, എസിഡി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് ക്ലാസെടുക്കുന്ന മണിക്കൂറിന് ആനുപാതികമായും വേതനം ലഭിക്കും.

Share: