ഇൻറേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍ ജില്ലാ സബ് കലക്ടറുടെ കീഴില്‍ ഇൻറേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനും മികച്ച നാളേക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാനും തങ്ങളുടെ കഴിവുകള്‍ ഏറ്റവും ഇഷ്ടപ്പെട്ട മേഖലകളില്‍ വിനിയോഗിക്കാനും അവസരം നല്‍കുന്നതാണ് പദ്ധതി. നാല് മാസമാണ് ഇൻറേണ്‍ഷിപ്പ് കാലാവധി. 30 വയസുവരെപ്രായവും ഏതെങ്കിലും വിഷയത്തില്‍ ബിരുദവു മുള്ളവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ ബയോഡാറ്റയ്‌ക്കൊപ്പം പ്രോഗ്രാമിൻ റെ ഭാഗമാവാനുള്ള പ്രചോദനത്തെ കുറിച്ചും ജില്ല നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികള്‍, അവയുടെ കാരണങ്ങള്‍, പരിഹാരങ്ങള്‍ എന്നിവയെ കുറിച്ചും 250 വാക്കില്‍ കുറയാത്ത കുറിപ്പ് സഹിതം ജൂണ്‍ 15 നകം mt.tsr08@gmail.comലേക്ക് അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 9037553404.