ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 390 അപ്രന്റിസ് ഒഴിവുകൾ
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻറെ പൈപ്പ് ലൈന്‍ ഡിവിഷനില്‍ അപ്രന്റിസ് ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 390 ഒഴിവുകളാണുള്ളത്.
ടെലികമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഹ്യൂമന്‍ റിസോഴ്സ്, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, അക്കൗണ്ട്സ്/ഫിനാന്‍സ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ്: 10,000 രൂപ
ഒരുവര്‍ഷമാണ് അപ്രന്റിസ്ഷിപ്പ് കാലാവധി.
യോഗ്യത: മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ. ബിരുദമാണ്ഹ്യൂമന്‍ റിസോഴ്സ് വിഭാഗത്തിലേക്കുള്ള യോഗ്യത . അക്കൗണ്ടന്റ് അപ്രന്റിസ് ഷിപ്പിന് കൊമേഴ്സ് ബിരുദക്കാര്‍ക്കാണ് അവസരം. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ യോഗ്യത നേടിയവരായിരിക്കണം.
എസ്.സി., എസ്.ടി.ക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക്.
പ്രായം : 18-24.
സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും…….
ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍ .https://portal.mhrdnats.gov.in/boat/commonRedirect/registermenunew!registermenunew.action എന്ന വെബ്സൈറ്റിലോ https://apprenticeshipindia.org/ (ട്രേഡ് അപ്രന്റിസ്) എന്ന വെബ്സൈറ്റിലോ ആദ്യം രജിസ്റ്റർ ചെയ്യണം.
അതിനുശേഷം https://plis.indianoilpipelines.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബര്‍ 12.
കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.