പ്രൊജക്ട് ഫെല്ലോ ഒഴിവ്

Share:

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ നിലവിലുള്ള പ്രൊജക്ട് ഫെല്ലോ ഒഴിവിൽ നിയമനം നടത്തും.

ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ബയോകെമിസ്ട്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. GC-MS, HPLC, CHNS, ICP-AES തുടങ്ങിയ അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രവൃത്തിപരിചയം, അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിലുള്ള പരിശീലനം തുടങ്ങിയവ അഭികാമ്യം. 31.05.2023 വരെയാണ് നിയമന കാലാവധി.

പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും.

01.01.2022 ന് 36 വയസ് കവിയരുത്.

പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 15 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയുലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

Share: