സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം

Share:

പാലക്കാട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കുഴല്‍മന്ദം ചന്തപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻററില്‍ പി.എസ്.സി സൗജന്യ പരിശീലനത്തിന് പട്ടികജാതി/പട്ടികവര്‍ഗ/ ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ.ബി.സിക്കാര്‍ക്ക് അപേക്ഷിക്കാം.

പട്ടികജാതി പരിശീലനാര്‍ത്ഥികളില്‍ ഒ.ബി.സി വിഭാഗം 30 ശതമാനം മാത്രമാണ് പ്രവേശനം. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/ഡിഗ്രി പാസായിരിക്കണം.

താത്പര്യമുള്ളവര്‍ ജാതി, വരുമാനം (ഒ.ബി.സിക്കാര്‍ക്ക് മാത്രം), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം പൂരിപ്പിച്ച അപേക്ഷ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം കുഴല്‍മന്ദം ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻററില്‍ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി പരിശീലനാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപ്പൻറ് നല്‍കും.

അപേക്ഷ മാതൃക കുഴല്‍മന്ദം ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെൻററിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

ഫോണ്‍: 04922-273777.

Share: