പി എസ് സി പരീക്ഷ : ചോദ്യം; ഉത്തരം

Share:

മത്സര പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ളതും എക്കാലവും ഉദ്യോഗാർഥികൾ ഓർത്തിരിക്കേണ്ടതുമായ പത്തു ചോദ്യങ്ങൾ. അവയ്ക്ക് ഒരുത്തരമേയുള്ളു. സോഷ്യലിസത്തിലൂന്നിയ രാഷ്ട്രീയദർശനങ്ങളുമായി നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ച, ചേരിചേരാപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ജവഹർലാൽ നെഹ്‌റുവുമായി ബന്ധപ്പെട്ട പത്തു ചോദ്യങ്ങൾ താഴെ ചേർക്കുന്നു.

1 .’ആധുനിക ഇന്ത്യയുടെ ശില്പി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി?

2 . ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി?

3 . ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് ?

4 . രാജ്യം ശിശുദിനമായി ആഘോഷിക്കുന്ന നവംബർ 14 ആരുടെ ജന്മ ദിനമാണ് ?

5 .ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത് ?

6 .ഐക്യരാഷ്ട്രസഭ ജനറൽ അസ്സംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡൻറ് എന്ന ബഹുമതിക്കുടമയായ വിജയലക്ഷ്മി പണ്ഡിറ്റ് ആരുടെ സഹോദരിയാണ് ?

7 . 1960 ജനവരി 18-ന് എറണാകുളത്ത് കേരളത്തിലെ ‘പഞ്ചായത്ത് രാജ്’ ഭരണസംവിധാനം ഉദ്ഘാടനം ചെയ്തത് ?

8 . 1951 ൽ ആദ്യത്തെ പഞ്ചവത്സരപദ്ധതി അവതരിപ്പിച്ച പ്രധാനമന്ത്രി ?

9 . കാർഷികരംഗത്ത് നവീന ആശയങ്ങൾ നടപ്പിലാക്കാൻ വേണ്ടി രാജ്യത്ത് കാർഷികസർവ്വകലാശാലകൾ സ്ഥാപിക്കാൻ നേതൃത്വം നൽകിയ പ്രധാനമന്ത്രി?

10 . ‘ദ ഡിസ്കവറി ഓഫ് ഇന്ത്യ’, ‘ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി’ എന്നീ പുസ്തകങ്ങൾ രചിച്ചത്?

ഉത്തരം : ജവഹർലാൽ നെഹ്‌റു

കൂടുതൽ ചോദ്യോത്തരങ്ങൾ പഠിക്കുന്നതിനും കഴിവ് പരിശോധിക്കാൻ MOCK EXAMINATION പരിശീലിക്കുന്നതിനും ഇപ്പോൾത്തന്നെ വരിക്കാരാകുക : https://careermagazine.in/subscribe/

Share: