സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റീ​സ് കോ​മ​ണ്‍ എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് : ഏ​പ്രി​ൽ 18 വ​രെ അ​പേ​ക്ഷി​ക്കാം.

Share:

രാ​ജ്യ​ത്തെ 14 കേ​ന്ദ്ര യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലും ബം​ഗ​ളൂ​രു​വി​ലെ ഡോ.​ബി.​ആ​ർ. അം​ബേ​ദ്ക​ർ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ലും അ​ഡ്മി​ഷ​നു പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ (സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റീ​സ് കോ​മ​ണ്‍ എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ്-​സി​യു​സി​ഇ​ടി) ന​ട​ത്തു​ന്നു. കാ​സ​ർ​ഗോ​ട്ടെ സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള​യി​ലെ പ്രവേശനവും ഈ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷയുടെ അടിസ്ഥാനത്തിലാണ്.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ളി​ലേ​ക്കും റി​സ​ർ​ച്ച് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​മാ​ണ് അ​ഡ്മി​ഷ​ൻ.

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ/​ബി​എ​സ്‌​സി, ബി​എ​ഡ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ബി​എ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി , ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ബി​എ​ഡ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ലോ, ​എം​എ, എം​എ​ൽ​ഐ​എ​സ്‌​സി, എം​എ/ എം​എ​സ്‌​സി ഇ​ൻ ആ​ന്ത്ര​പ്പോ​ള​ജി, എം​എ/ എം​എ​സ്‌​സി ഇ​ൻ മാ​ത്ത​മാ​റ്റി​ക്സ്, എം​എ​സ്‌​സി ടെ​ക് ഇ​ൻ മാ​ത്ത​മാ​റ്റി​ക്സ്, എം​കോം, എം​ഫാം, എം​എ/ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം​ആ​ർ​ക് പ്രോ​ഗ്രാം, എം​ബി​എ, എം​ടെ​ക്, പി​എ​ച്ച്ഡി,ബി​എ​ഡ്, എം​എ​ഡ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ഫി​ൽ/​പി​എ​ച്ച്ഡി, എം​ഫി​ൽ, എ​ൽ​എ​ൽ​എം, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ഫാം/ പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ളാ​ണു വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ ഓ​ഫ​ർ ചെ​യ്യു​ന്ന​ത്.
രാ​ജ​സ്ഥാ​ൻ കേ​ന്ദ്ര യൂ​ണി​വേ​ഴ്സി​റ്റി​ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ ചു​മ​ത​ല.

കാ​സ​ർ​ഗോ​ട്ടെ സെ​ൻ​ട്ര​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള​യി​ലെ കോ​ഴ്സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ.
കോ​ഴ്സ്, സീ​റ്റു​ക​ളു​ടെ എ​ണ്ണം, യോ​ഗ്യ​ത ക്ര​മ​ത്തി​ൽ.
ബി​എ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്), 40, പ്ല​സ്ടു​വി​ന് 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

എം​എ (ഇ​ക്ക​ണോ​മി​ക്സ്, ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ, ലിം​ഗ്വി​സ്റ്റി​ക്സ് ആ​ൻ​ഡ് ലാം​ഗ്വേ​ജ് ടെ​ക്നോ​ള​ജി, ഹി​ന്ദി ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ർ, ഇ​ന്‍റ​ർ നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മ​ല​യാ​ളം, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ൻ​ഡ് പോ​ളി​സി സ്റ്റ​ഡീ​സ്), എം​എ​സ്ഡ​ബ്ല്യു​. ഓ​രോ കോ​ഴ്സി​നും 26 സീ​റ്റു​ക​ൾ വീ​തം.
ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​മാ​ണു യോ​ഗ്യ​ത.
പ്രാ​യം 2018 ജൂ​ലൈ ഒ​ന്നി​ന് 25 ക​വി​യ​രു​ത്.
എം​എ​ഡി​ന് 50 സീ​റ്റു​ക​ളു​ണ്ട്. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​എ​ഡ് ആ​ണു യോ​ഗ്യ​ത. കു​റ​ഞ്ഞ​ത് 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം.

എം​എ​സ്‌​സി (ബ​യോ കെ​മി​സ്ട്രി ആ​ൻ​ഡ് മോ​ളി​ക്യു​ളാ​ർ ബ​യോ​ള​ജി): 20 സീ​റ്റു​ക​ളാ​ണു​ള്ള​ത്.
കെ​മി​സ്ട്രി, ബ​യോ​കെ​മി​സ്ട്രി പ​ഠി​ച്ച് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​എ​സ്‌​സി നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എം​എ​സ്‌​സി (കെ​മി​സ്ട്രി): 16 സീ​റ്റ്. കെ​മി​സ്ട്രി പ്ര​ധാ​ന വി​ഷ​യ​മാ​യി പ​ഠി​ച്ച് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യി​രി​ക്ക​ണം. എം​എ​സ്‌​സി (കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്): 20 സീ​റ്റ്, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​സി​എ, ബി​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​ഠി​ച്ച് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. എം​എ​സ്‌​സി (എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്): 20 സീ​റ്റ്, സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ് , അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ സ​യ​ൻ​സ്, ജി​യോ​ള​ജി, ജ്യോ​ഗ്ര​ഫി എ​ന്നി​വ​യി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. എം​എ​സ്‌​സി(​ജി​നോ​മി​ക് സ​യ​ൻ​സ്): 20 സീ​റ്റ്, ബ​യോ ടെ​ക്നോ​ള​ജി, ബ​യോ കെ​മി​സ്ട്രി പ​ഠി​ച്ച് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യി​രി​ക്ക​ണം. എം​എ​സ്‌​സി (മാ​ത്ത​മാ​റ്റി​ക്സ്): 26 സീ​റ്റ്, മാ​ത്ത​മാ​റ്റി​ക്സി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. എം​എ​സ്‌​സി (പ്ലാ​ന്‍റ് സ​യ​ൻ​സ്): 20 സീ​റ്റ്, ബോ​ട്ട​ണി അ​ല്ലെങ്കി​ൽ പ്ലാ​ന്‍റ് സ​യ​ൻ​സ് മു​ഖ്യ​വി​ഷ​യ​മാ​യി പ​ഠി​ച്ച് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. എം​എ​സ്‌​സി (ഫി​സി​ക്സ്): 20 സീ​റ്റ്, ഫി​സി​ക്സി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം.

എ​ൽ​എ​ൽ​എം: 30 സീ​റ്റ്. നി​യ​മ ബി​രു​ദം ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത്: 30 സീ​റ്റ്, എം​ബി​ബി​എ​സ്, ബി​ഡി​എ​സ്, ബി​എ​സ്‌​സി ന​ഴ്സിം​ഗ്, ബി​ടെ​ക്, ബി​ഫാം, ഫി​സി​യോ​തെ​റാ​പ്പി, ബി​എ​എം​എ​സ്, വെ​റ്റ​റി​ന​റി സ​യ​ൻ​സ് എ​ന്നി​വ​യി​ൽ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും എം​എ​സ്ഡ​ബ്ല്യു​, ഇ​ക്ക​ണോ​മി​ക്സ് പോ​ളി​സി സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, ന്യൂ​ട്രീ​ഷ​ൻ, പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സൈ​ക്കോ​ള​ജി എ​ന്നി​വ​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സി​ൽ ബി​എ കോ​ഴ്സി​ന് പ്ല​സ്ടു​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.
യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ, കോ​ഴ്സു​ക​ൾ, അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് അ​ത​തു യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ: കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, വ​യ​നാ​ട്.

ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​ത്. ഓ​ണ്‍​ലൈ​നാ​യി ഏ​പ്രി​ൽ 18 വ​രെ അ​പേ​ക്ഷി​ക്കാം.
ഒ​രു വി​ദ്യാ​ർ​ഥി​ക്ക് പ​ര​മാ​വ​ധി മൂ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​ക്ക് മൂ​ന്നു കോ​ഴ്സു​ക​ൾ​ക്കു വ​രെ അ​പേ​ക്ഷി​ക്കാം. അ​താ​യ​ത് ഒ​രാ​ൾ​ക്ക് അ​പേ​ക്ഷി​ക്കാ​വു​ന്ന കോ​ഴ്സു​ക​ളു​ടെ എ​ണ്ണം ഒ​ന്പ​ത്.

അ​പേ​ക്ഷാ ഫീ​സ്: പൊ​തു വി​ഭാ​ഗ​ത്തി​ന് 800 രൂ​പ. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 350 രൂ​പ. അം​ഗ​പ​രി​മി​ത​ർ​ക്ക് അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല.

ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ. നെ​ഗ​റ്റീ​വ് മാ​ർ​ക്ക് ഉ​ണ്ട്. മേ​യ് 25,26 തീ​യ​തി​ക​ളി​ൽ രാ​വി​ലെ, ഉ​ച്ച​യ്ക്ക്, വൈ​കു​ന്നേ​രം എ​ന്നി​ങ്ങ​നെ​യാ​ണു വി​വി​ധ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷാ​ക്ര​മം.

പ​രീ​ക്ഷ​യ്ക്ക് ര​ണ്ടു പാ​ർ​ട്ട് ഉ​ണ്ടാ​യി​രി​ക്കും. പാ​ർ​ട്ട് ഒ​ന്ന് ഇം​ഗ്ലീ​ഷ്, ജ​ന​റ​ൽ അ​വ​യ​ർ​ന​സ്, മാ​ത്ത​മാ​റ്റി​ക്ക​ൽ ആ​പ്റ്റി​റ്റ്യൂ​ഡ്, അ​ന​ലി​റ്റി​ക്ക​ൽ സ്കി​ൽ. പാ​ർ​ട്ട് ര​ണ്ടി​ലാ​യി​രി​ക്കും വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.cukerala.ac.in / www.curaj.ac.in
ഫോ​ൺ: 0467–2232419, 2232405.

Share: