തൊഴിലധിഷ്ഠിത കോഴ്സ് : അപേക്ഷ ക്ഷണിച്ചു

Share:

പാലക്കാട് : നാഗലശ്ശേരി ഐ ടി ഐ യില്‍ വിവിധ ട്രേഡുകളില്‍ വനിതാ സംവരണ വിഭാഗത്തില്‍ ഓഫ്ലൈനായി അപേക്ഷിക്കാം. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ട്രേഡ്, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി ആന്‍ഡ് ഡി സൈനിങ്, അഡിറ്റീവ് മാനുഫാക്ചറിങ് ടെക്നീഷ്യന്‍ ( 3 ഉ പ്രിന്റിങ്) എന്നിവയാണ് കോഴ്സുകള്‍. അപേക്ഷകര്‍ ഐ ടി ഐ യില്‍ നേരിട്ട് ഹാജരായി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷാ ഫീസ് 100 രൂപ. അവസാന തീയതി ആഗസ്റ്റ് 19. ഫോണ്‍: 9526326361, 9746715651.

സ്റ്റേറ്റ് റിസോഴ്സ് സെൻററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെൻറ് കോഴ്സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ തത്തുല്യ കോഴ്സ് വിജയമാണ് യോഗ്യത. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും. ഓണ്‍ലൈനായി https://app.srcc.in/register എന്ന ലിങ്ക് വഴിയും അപേക്ഷിക്കാം. ആഗസ്റ്റ് 10 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2570471, 9846033001.

ഐ എച്ച് ആര്‍ ഡി യുടെ അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കംപ്യൂട്ടര്‍ സയന്‍സ് (ഹോണേഴ്സ്), ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഹോണേഴ്സ്), എം എസ് സി കംപ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്സുകളിലെ ഐ എച്ച് ആര്‍ ഡി ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ നേരിട്ടെത്തി അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. എസ് സി/ എസ് ടി/ ഒ ഇ സി യ്ക്ക് ട്യൂഷന്‍ ഫീസില്ല.

ഫോണ്‍: 8547005029, 9446829201.

Share: