ഒ.ബി.സി. യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം

പാലക്കാട് : തൊഴില്‍രഹിതരായ ഒ.ബി.സി. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് താല്‍പര്യപത്രം ക്ഷണിച്ചു.
പദ്ധതിയുമായി സഹകരിക്കാനും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുനല്‍കാന്‍ തയ്യാറുമുള്ള സ്വകാര്യ സംരംഭകര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വിവിധ യൂണിവേഴ്സിറ്റികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം.
ബാക്ക് ഹോ ലോഡര്‍ ഓപ്പറേറ്റര്‍, എക്സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്നീഷ്യന്‍സ്, ഇന്‍ഡസ്ട്രിയല്‍ ടെക്നീഷ്യന്‍സ്, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍, ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷന്‍, ഹീറ്റ് വെന്റിലേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, അസിസ്റ്റന്റ് മെഷീന്‍ ഓപ്പറേറ്റര്‍-ഇഞ്ചക്ഷന്‍ മോള്‍ഡിങ്, ട്രെയിനിങ് ഇന്‍ പ്ലാസ്റ്റിക് ആന്‍ഡ് അലൈഡ് ഇന്‍ഡസ്ട്രീസ്, ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി, ഫയര്‍ ആന്‍ഡ് സേഫ്റ്റി, വെല്‍ഡിങ്, ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെൻറ് , ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെൻറ് തുടങ്ങിയ മേഖലകളിലായി മൂന്ന് മുതല്‍ ആറ് മാസം വരെ ദൈര്‍ഘ്യമുള്ള കോഴ്‌സുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു വ്യക്തിക്ക് പരിശീലനച്ചെലവിനും സ്റ്റൈപ്പൻറ്നുമായി പരമാവധി 25,000 രൂപ വരെ ധനസഹായം ലഭിക്കും. പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് www.bwin.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി താല്‍പര്യപത്രം സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 15.
കൂടുതല്‍ വിവരങ്ങള്‍ 0492-2222335 എന്ന നമ്പറില്‍ ലഭിക്കും.






