ജൂനിയർ റെസിഡൻറ് നിയമനം

Share:

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ നോൺ അക്കാദമിക് ജൂനിയർ റെസിഡൻറ് (എൻ.എ.ജെ.ആർ ) കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ഓഗസ്റ്റ് എട്ടി ന് രാവിലെ പത്ത് മണി മുതൽ വൈകീട്ട് നാല് മണി വരെ പ്രിൻസിപ്പലിൻ്റെ കാര്യാലയത്തിൽ അഭിമുഖം നടത്തും.

എം.ബി.ബി.എസ് ബിരുദമാണ് ഏറ്റവും കുറഞ്ഞ യോഗ്യത.

പ്രതിമാസ വേതനം 45000/- രൂപ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൻ്റെ സ്ഥിരം രജിസ്ട്രേഷൻ (ലഭ്യമല്ലെങ്കിൽ താത്കാലിക രജിസ്ട്രേഷൻ), പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം പ്രിൻസിപ്പലിൻ്റെ കാര്യാലയത്തിലെ അക്കാദമിക് വിഭാഗവുമായി ബന്ധപ്പെടണം.

ഫോൺ : 0487 2200310, 2200319.

Share: