ഇന്ത്യൻ നേവിയിൽ അവസരം
അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കും വിവിധ തസ്തികകളിൽ പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർമാരാകാൻ ഇന്ത്യൻ നേവിയിൽ അവസരം. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഓഫീസർ കേഡറിൽ നേരിട്ട് കമ്മീഷൻ ചെയ്യുന്നതിനായി കംപ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷ സെപ്റ്റംബറിൽ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.
പെർമനന്റ് കമ്മീഷൻ, ഷോർട്ട് സർവീസ് കമ്മീഷൻ എന്നിവയ്ക്കായാണ് പരീക്ഷ നടത്തുന്നത്.
നിലവിൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക തയാറാക്കിയശേഷം സർവീസ് സെലക്ഷൻ ബോർഡ് (എസ്എസ്ബി) ഇന്റർവ്യൂ വഴിയാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഐഎൻഇടി (ഓഫീസേഴ്സ്) പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും.
പുതിയ രീതിയിൽ ആറു മാസം കൂടുന്പോഴാണ് പരീക്ഷയ്ക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കുക. വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് ഉദ്യോഗാർഥികൾക്ക് എൻട്രൻസ് പരീക്ഷ എഴുതാം.
ഇംഗ്ലീഷ്, റീസണിംഗ്, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ സയൻസ്, മാത്തമാറ്റിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ നോളജ് എന്നിവയിൽ നിന്നായിരിക്കും ചോദ്യങ്ങൾ. ഐഎൻഇടി (ഓഫീസർ) പരീക്ഷയുടെയും എസ്എസ്ബിയുടെയും മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
ഇന്ത്യൻ നേവി എൻട്രസ് ടെസ്റ്റ് (ഓഫീസേഴ്സ്) ഐഎൻഇടി (ഓഫീസേഴ്സ്) വഴിയാണ് തെരഞ്ഞെടുപ്പ്.
ഏഴിമല നാവിക അക്കാഡമിയിൽ, തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകും.
എസ്എസ്സി നേവൽ ആർമമെന്റ് ഇൻസ്പെക്ഷൻ കേഡർ (എൻഎഐസി)- 8
എസ്എസ്സി എടിസി- 4
എസ്എസ്സി ഒബ്സേർവർ -6
എസ്എസ്സി പൈലറ്റ് (എംആർ)- 3
എസ്എസ്സി പൈലറ്റ് (എംആർ ഒഴികെ)- 5
എസ്എസ്സി ലോജിസ്റ്റിക്- 14
എസ്എസ്സി എക്സ് (ഐടി)- 15
എസ്എസ്സി എൻജിനിയറിംഗ് ബ്രാഞ്ച് (ജനറൽ സർവീസ് (ജിഎസ്))- 24
എസ്എസ്സി എഡ്യൂക്കേഷൻ ബ്രാഞ്ച് (ജനറൽ സർവീസ്)- 24
പിസി എഡ്യൂക്കേഷൻ- 18
പ്രായം: വിവിധ കോഴ്സുകളിലേക്കുള്ള പ്രായപരിധി വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.
ശാരീരിക യോഗ്യത: ഉയരം 157 സെ.മീ (പുരുഷൻ), 152 സെ.മീ (സ്ത്രീ). തൂക്കം ആനുപാതികം.
അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 29.
കൂടുതൽ വിവരങ്ങൾ www.joinindiannavy.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.