പത്താം ക്‌ളാസ് ജയിച്ചവർക്ക് അവസരം

Share:

പത്താം ക്‌ളാസ് ജയിച്ച അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക്ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍, ദേശീയതലത്തില്‍ മികവ് തെളിയിച്ച കായികതാരങ്ങള്‍, സര്‍വീസിനിടെ മരിച്ച കോസ്റ്റ് ഗാര്‍ഡ് യൂണിഫോം ജീവനക്കാരുടെ മക്കള്‍ എന്നിവര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി.

പ്രായം: 01.10.2019-ന് 18-22 വയസ്സ്. 01-10-1997-നും 30-09-2001-നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി.ക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായഇളവ് ലഭിക്കും.

ശാരീരികയോഗ്യത: ഉയരം: 157 സെ.മീ., മിനിമം 5 സെ.മീറ്റര്‍ നെഞ്ചളവ് വികാസം, .പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി.
ശമ്പളം: 21,700 രൂപ അടിസ്ഥാനശമ്പളം, മറ്റ് അലവന്‍സുകള്‍.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
അപേക്ഷിക്കേണ്ട വിധം: www.joinindiancoastguard.gov.in എന്ന വെബ്സൈറ്റ് വഴി ജൂണ്‍ 5 മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി – ജൂണ്‍ 10.
കൂടുതല്‍ വിവരങ്ങള്‍ക്ക് : www.joinindiancoastguard.gov.in

Share: