നേവിയില്‍ ഓഫീസർ
ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിൽ ലോജിസ്റ്റിക്സ്, ലോ, ഇൻഫർമേഷൻ ടെക്നോളജി (ഐടി) കേഡറിൽ ഷോർട്ട് സർവീസ് കമ്മീഷൻ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി കേഡറിൽ പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി, അപേക്ഷകർ അവിവാഹിതരായിരിക്കണം.
2019 ജൂലൈയിൽ ഏഴിമല നാവിക അക്കാഡമിയിൽ പരിശീലനം തുടങ്ങും.
37 ഒഴിവുകളുണ്ട്. വിവിധ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പി.ജി./ബി.ഇ./ബി.ടെക്. പാസായവര്‍ക്ക് അപേക്ഷിക്കാം.
ഷോർട്ട് സർവീസ് കമ്മീഷൻ ലോജിസ്റ്റിക്സ്- 20, ഐടി- 15, ലോ- രണ്ട് എന്നിങ്ങനെയാണ് ഒഴിവുകൾ.
ലോജിസ്റ്റിക്സ്/വർക്സ്: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ /ബിടെക്/ബിആർക്/എംബിഎ അല്ലെങ്കിൽ ബിഎസ്സി/ബികോം/ബിഎസ്സി (ഐടി)എന്നിവയും ഫിനാൻസ്/ലോജിസ്റ്റിക്സ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ്/ മെറ്റീരിയൽ മാനേജ്മെന്റ് എന്നിവയിൽ പിജി ഡിപ്ലോമയും.
പ്രായം:1994 ജൂലൈ രണ്ടിനും 1999 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതിയും ഉൾപ്പെടെ)
ലോ: കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള കോളജ് /യൂണിവേഴ്സിറ്റിയിൽനിന്ന് നിയമബിരുദം. 1961 ലെ അഭിഭാഷക നിയമപ്രകാരം എൻറോൾ ചെയ്തിരിക്കണം.
പ്രായം:1992 ജൂലൈ രണ്ടിനും 1994 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതിയും ഉൾപ്പെടെ)
ഐടി: കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബിഇ/ബിടെക് (കംപ്യൂട്ടർ സയൻസ്)/എംഎസ്സി (കംപ്യൂട്ടർ/ഐടി)/എംസിഎ.
പ്രായം:1994 ജൂലൈ രണ്ടിനും 1999 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതിയും ഉൾപ്പെടെ)
അവസാനവർഷ വിദ്യാർഥികളും ഇതിനകം യോഗ്യത നേടിയിട്ടില്ലാത്തവരും അപേക്ഷിക്കേണ്ടതില്ല.
ശാരീരിക യോഗ്യത: ഉയരം 157 സെ.മീ. (പുരുഷൻ) 152 സെ.മീ. (സ്ത്രീ).
തൂക്കം: ആനുപാതികം
തെരഞ്ഞെടുപ്പ്: ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ബാംഗളൂർ/ഭോപ്പാൽ/കോയന്പത്തൂരിൽ നടത്തുന്ന എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. രണ്ടു ഘട്ടങ്ങളിലായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ, ഡിസ്കഷൻ ടെസ്റ്റ് എന്നിവയുണ്ട്. സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുൾപ്പെട്ടതാണു രണ്ടാം ഘട്ടം. തുടർന്ന് വൈദ്യപരിശോധന. ആദ്യമായി എസ്എസ്ബി ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു തേർഡ് എസി യാത്രാബത്ത നൽകും. സബ്-ലഫ്റ്റനന്റ് റാങ്കിലായിരിക്കും തുടക്കം.
ഓണ്‍ലൈനിൽ അപേക്ഷിക്കേണ്ട വിധം: www.joinindiannavy.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈൻ അപേക്ഷകർക്ക് ഇ-മെയിൽ വിലാസം, മൊബൈൽ നന്പർ എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.
ഓണ്‍ലൈൻ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ അഞ്ച്.