ഇന്ത്യൻ ബാങ്കിൽ വിമുക്ത ഭടന്മാർക്ക് അവസരം
വിവിധ സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിൽ സെക്യൂരിറ്റി ഗാർഡ് കം പ്യൂൺ തസ്തികയിൽ നിയമിക്കുന്നതിന് ഇന്ത്യൻ ബാങ്ക് വിമുക്ത ഭടന്മാരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 115 ഒഴിവുകളാണുള്ളത്.
യോഗ്യത: ആർമി/നേവി /എയർഫോഴ്സിൽനിന്നുമുള്ള വിമുക്ത ഭടന്മാരാകണം. പത്താം.ക്ലാസ് പാസായിരിക്കണം. പ്രാദേശിക ഭാഷയിൽ സംസാരിക്കാനും വായിക്കാനും എഴുതാനും അറിയണം. ലൈറ്റ് മോട്ടാർ വെഹിക്കിൾ ഓടിക്കാനുള്ള ലൈസൻസുള്ളവർക്ക് മുൻഗണന. സെക്യുരിറ്റി ഗാർഡായി ജോലി നോക്കാനുള്ള ഫിസിക്കൽ/ മെഡിക്കൽ ഫിറ്റ്നസുണ്ടാകണം. സ്വഭാവം മികച്ചതാവണം.
പ്രായപരിധി: 45 വയസ്സ് . എസ്.സി/എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽപെടുന്നവർക്ക് ചട്ടപ്രകാരം ഇളവുണ്ട്.
ശമ്പള നിരക്ക് 9560-18545 രൂപ. ഡി.എ, എച്ച്.ആർ.എ മുതലായ ആനൂകൂല്യങ്ങളുമുണ്ട്.
തെരഞ്ഞെടുപ്പ്: ഒബ്ജക്ടീവ് മാതൃകയിലുള്ള ഓൺലൈൻ ടെസ്റ്റ്, ലോക്കൽ ലാംഗ്വേജ് ടെസ്റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷ കേന്ദ്രങ്ങളാണ്.
കൂടുതൽ വിവരങ്ങൾ : www.indianbank.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
ഓൺലൈനായി നവംബർ എട്ടുവരെ അപേക്ഷിക്കാം.