ഡോക്ടര്‍മാര്‍ക്ക് സൈന്യത്തില്‍ ചേരാം
ആര്‍മി മെഡിക്കൽ കോറിലേക്ക് എം.ബി.ബി.എസ് ബിരുദധാരികളുടെ അപേക്ഷ ക്ഷണിച്ചു. ഒഴിവുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആര്‍മി മെഡിക്കൽ കോറിൽ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസറായി നിയമനം ലഭിക്കും. ആദ്യത്തെയോ രണ്ടാമത്തെയോ ചാന്‍സില്‍ എം.ബി.ബി.എസ് പരീക്ഷ പാസായവര്‍ മാത്രം അപേക്ഷിച്ചാൽ മതി.
യോഗ്യത: എം.ബി.ബി.എസ് ബിരുദം. 1956 ഐ.എം.സി ആക്ടിലെ ഫസ്റ്റ്/ സെക്കണ്ട് ഷെഡ്യൂൾ അല്ലെങ്കില്‍ തേര്‍ഡ് ഷെഡ്യൂളിലെ പാര്‍ട്ട്-2 ൽ നിഷ്ക൪ഷിച്ചിട്ടുള്ള മെഡിക്കൽ യോഗ്യത. സംസ്ഥാന മെഡിക്കല്‍ കൌണ്‍സിൽ അല്ലെങ്കിൽ എം.സി.ഐ സ്ഥിരം രജിസ്ട്രേഷനുണ്ടായിരിക്കണം. 31-3-2017 നുള്ളില്‍ ഇന്‍റേൺഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്കും എം.ഡി/ എം.എസ്/ എം.സി.എച്/ ഡി.എം/ ഡി.എന്‍.ബി/ ഡി.എല്‍.ഒ/ ഡി.ഒ. എം.എസ്/ ഡി.എ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം.
പ്രായം: 31-12-2019 നു 45 വയസിൽ കൂടരുത്.
അപേക്ഷിക്കേണ്ട വിധം: www.amcsscentry.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ചു മനസ്സിലാക്കിയ ശേഷം ഇതേ വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ട് വേണം അപേക്ഷിക്കാന്‍.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 28