ഐഎച്ച്ആര്‍ഡി സ്‌കൂളുകളില്‍ / കോളജുകളില്‍ പ്രവേശനം

Share:
ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍   11-ാം ക്ലാസ് പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍  പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും വിവരണവും www.ihrd.ac.in എന്ന വെബ്‌സൈറ്റിലും അതത് സ്‌കൂളുകളിലും ലഭിക്കും. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ (04734 224078), മല്ലപ്പള്ളി (0469 2680574) എന്നിവിടങ്ങളിലാണ് ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 50 രൂപ) ഈ മാസം 30ന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളില്‍ ലഭിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് പണമായോ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരില്‍ മാറാവുന്ന ഡിഡി ആയോ നല്‍കാം.
ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്‌നിക്ക് കോളജുകളില്‍  ഡിപ്ലോമ പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ പോളിടെക്‌നിക്ക് കോളജുകളില്‍ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ മാസം 30ന് വൈകിട്ട് അഞ്ച് വരെ www.ihrdmptc.org എന്ന അഡ്മിഷന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും ആവശ്യമായ രേഖകളും 200 രൂപയുടെ ഡിഡിയും സഹിതം (എസ്.സി/എസ്.റ്റി വിഭാഗത്തിന് 100 രൂപ) ജൂണ്‍ മൂന്നിന് വൈകിട്ട് നാലിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. കൂടുതല്‍ വിവരം അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജുകളില്‍  എന്‍ആര്‍ഐ സീറ്റുകളിലേക്ക് പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ എറണാകുളം, ചെങ്ങന്നൂര്‍, അടൂര്‍, കരുനാഗപ്പള്ളി, കല്ലൂപ്പാറ, ചേര്‍ത്തല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കോളജുകളിലേക്ക് എന്‍ആര്‍ഐ സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റിലൂടെയോ അതത് കോളജുകളിലെ വെബ്‌സൈറ്റുകളിലൂടെയോ ഓണ്‍ലൈനായി നല്‍കണം.
ഈ മാസം 25ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളജുകളിലെയും പ്രവേശനത്തിന് പ്രതേ്യകം അപേക്ഷ നല്‍കണം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും 600 രൂപയുടെ ഡിഡിയും സഹിതം ഈ മാസം 29ന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രവേശനം ആഗ്രഹിക്കുന്ന കോളജില്‍ നല്‍കണം. ബി.ടെക് എന്‍ആര്‍ഐ സീറ്റുകള്‍ക്ക് ഒരു ലക്ഷം രൂപയാണ് വാര്‍ഷിക കോഴ്‌സ് ഫീസ്.
Share: