എച്ച്എസ്എസ്ടി ഒഴിവുകളിലേക്ക് രജിസ്റ്റര്‍ ചെയ്യാം

എറണാകുളം: സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ താല്‍ക്കാലിക (ദിവസ വേതനം) എച്ച്എസ്എസ്ടി ഒഴിവുകളിലേക്ക് പരിഗണിക്കപ്പെടാന്‍ താൽപര്യമുള്ളവർക്ക് രജിസ്റ്റര്‍ ചെയ്യാൻ അവസരം. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ തൃപ്പൂണിത്തുറ സിവില്‍ സ്റ്റേഷനിലുള്ള എറണാകുളം റീജിയണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലോ അതത് പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.