ഹയര്‍ ഡിപ്ലോമ ഇന്‍ കോ -ഓപ്പറേറ്റീവ് മാനേജ്‌മെന്റ് : അപേക്ഷ ക്ഷണിച്ചു

Share:

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ -ഓപ്പറേറ്റീവ് ട്രെയിനിംഗിന്റെ തിരുവനന്തപുരം ശാഖയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് നടത്തുന്ന ഒരു വര്‍ഷ ദൈര്‍ഘ്യമുളള ഹയര്‍ ഡിപ്ലോമ ഇന്‍ കോ -ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

സര്‍വകലാശാലാ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരീക്ഷയിലും, സഹകരണ സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ പരീക്ഷയിലും ഉന്നത വിജയത്തിന് ഒരു വര്‍ഷം നീളുന്ന കോച്ചിംഗ് ഇതിനൊപ്പം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോഴ്‌സ് ജൂലൈ 16ന് ആരംഭിക്കും. അപേക്ഷാ ഫോറം ലഭിക്കുന്നതിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ -ഓപ്പറേറ്റീവ് മാനേജ്‌മെന്റ്, പൂജപ്പുര പി.ഒ, തിരുവനന്തപുരം -695012 എന്ന മേല്‍വിലാസത്തിലോ 9946793893, 9446396707, 0471 2340384 എന്ന നമ്പരിലോ ബന്ധപ്പെടുക.

ഇമെയില്‍:icm-tvm@hotmail.com

Share: