ഗസ്റ്റ് ലക്ചറർ പാനലിലേക്ക് അപേക്ഷിക്കാം

335
0
Share:

തിരുവനന്തപുരം : ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മോഡൽ ഫിനിഷിങ് സ്‌കൂളിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, ഇല്കട്രോണിക്‌സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും, എം.എസ്‌സി മാത്തമാറ്റിക്‌സ് ബിരുദധാരികളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുളളവർ ബയോഡേറ്റ സഹിതം mfstvm.job@gmail.com ലേക്കോ, ഓഫീസർ ഇൻ ചാർജ്, സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ക്യാമ്പസ്, പി.എം.ജി ജംഗ്ഷൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തലോ സ്ഥാപനത്തിൽ നേരിട്ടോ 30നു മുൻപ് അപേക്ഷിക്കണം.

ഫോൺ: 0471 2307733, 8547005050.

കൂടുതൽ വിവരങ്ങൾക്ക് www.modelfinishingschool.org

Share: