ഗസ്റ്റ് ലക്ച്ചര്‍ ഒഴിവ്

തൃശൂർ : ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവണ്‍മെന്‍റ് കോളേജില്‍ 2021 -22 അധ്യയനവര്‍ഷത്തില്‍ സ്റ്റാറ്റിസ്റ്റിക് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. പ്രസ്തുത വിഷയത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ബിരുദാനന്തര ബിരുദവും നെറ്റുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തരബിരുദമുള്ളവരെയും പരിഗണിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ജൂണ്‍ 24 ന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്‍റര്‍വ്യൂവിന് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0480 2701636.