ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

കാസർഗോഡ്: പുല്ലൂര്‍ ഗവ: ഐടിഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഉള്ള ഒരൊഴിവിലേക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.ഇലക്ട്രീഷ്യന്‍ ബ്രാഞ്ചില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ / ഇലക്ട്രീഷ്യന്‍ ബ്രാഞ്ചില്‍ ത്രിവല്‍സര ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമോ / ഇലക്ട്രീഷ്യന്‍ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും 3 വര്‍ഷത്തെ പ്രവൃത്തി പരിചയമോ / നാഷണല്‍ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമോ ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 21 ന് രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യു

കാസര്‍കോട് ഗവ: ഐ ടി ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് എന്ന ട്രേഡിലേക്കുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യു ഡിസംബര്‍ 21ന് രാവിലെ 10ന് നടക്കും. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഐ.ടി/ ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഡിപ്ലോമ/ ബിരുദം, അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.ടി.സി/ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള എന്‍.എ.സി.

ഫോണ്‍: 04994-256440.

Share: