അതിഥി അധ്യാപക നിയമനം

തിരുഃ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് & ട്രെയിനിംഗിൻറെ തിരുവനന്തപുരം, എറണാകുളം കോഴിക്കോട് സെൻററുകളിൽ പ്രിൻറിംഗ് ടെക്‌നോളജി വിഷയത്തിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിഗ്രി/ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമായും പ്രവൃത്തി പരിചയവും വേണം.
വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെൻ റർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെൻറർ, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം – 695024 വിലാസത്തിൽ സെപ്റ്റംബർ 17 വൈകിട്ട് 5 ന് മുമ്പ് ലഭിക്കത്തക്ക വിധത്തിൽ അപേക്ഷ സമർപ്പിക്കണം.
വെബ്സൈറ്റ്: www.captkerala.com, 0471 -2474720, 0471 -2467728.





