ഗസ്റ്റ് ലക്ചറര്‍ നിയമനം

Share:

പാലക്കാട് : എല്‍.ബി.എസ് സെൻറര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം.
കമ്പ്യൂട്ടര്‍ ലക്ചറര്‍ നിയമനത്തിന് അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒന്നാം ക്ലാസ് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഒന്നാം ക്ലാസ് എം.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍ നല്‍കുന്ന ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ ബിരുദവും അധ്യാപന പരിചയമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 28 ന് രാവിലെ 10 ന് പാലക്കാട് എല്‍.ബി.എസ് സെൻറര്‍ ഓഫീസ് ഓഫീസര്‍ ഇന്‍ ചാര്‍ജ് മുമ്പാകെ അഭിമുഖത്തിനെത്തണം.

ഫോണ്‍: 0491 2527425.

Share: