സിവിൽ സർവീസസ്‌ പരീക്ഷ: മാർച്ച്‌ 24 വരെ അപേക്ഷിക്കാം

Share:

സിവിൽ സർവീസസ്‌ പ്രിലിമിനറി പരീക്ഷയ്‌ക്ക്‌ ഇപ്പോൾ അപേക്ഷിക്കാം.

പരീക്ഷ ജൂൺ 27 ന്‌ .കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിൽ പരീക്ഷാ സെന്ററുകളുണ്ട്‌. കോയമ്പത്തുർ, പുതുച്ചേരി, ചെന്നെ തുടങ്ങിയവയും സെന്ററുകളാണ്‌.

യോഗ്യത: ബിരുദം

പ്രായപരിധി: 2021 ആഗസ്‌ത്‌‌ ഒന്നിന്‌ 21–-31 ‌.

സംവരണ വിഭാഗങ്ങൾക്ക്‌‌ ഇളവുണ്ട്‌.

ആറ്‌ തവണ പരീക്ഷ എഴുതാം.

ഇന്ത്യൻ ഫോറസ്‌റ്റ്‌ സർവീസിനും ഇതിനൊപ്പം അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച്‌ 24 വൈകിട്ട്‌ 6 വരെ‌.

വിശദവിവരങ്ങൾ‌: www.upsc.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: