ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

115
0
Share:

ഇടുക്കി :രാജാക്കാട് സര്‍ക്കാര്‍ ഐടിഐയില്‍ പ്ലംബര്‍, അരിത്തമാറ്റിക്കം ഡ്രായിങ് ഇന്‍സ്ട്രക്ടര്‍, എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
പ്ലംബര്‍ തസ്തികയില്‍ സിവിലിലോ മെക്കാനിക്കലിലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍ടിസി അല്ലെങ്കില്‍ എന്‍എസി,മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത.
അരിത്തമാറ്റിക്കം ഡ്രായിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ സിവിലിലോ മെക്കാനിക്കലോ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ അല്ലെങ്കില്‍ എന്‍ടിസി അല്ലെങ്കില്‍ എന്‍എസി, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.
എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ എംബിഎ അല്ലെങ്കില്‍ ബിബിഎ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദമോ അല്ലെങ്കില്‍ ഡിപ്ലോമയോ അഭികാമ്യം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ സ്‌കില്‍, ബേസിക് കമ്പ്യൂട്ടര്‍സ്‌കില്‍ ഇവ നിര്‍ബന്ധം.
ഇന്റര്‍വ്യു സെപ്റ്റംബര്‍ 30 ന് രാവിലെ 10 ന് നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം..

കൂടുതല്‍ വിവരങ്ങള്‍ക്ക് 04868241813, 98955707399.

Share: