ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

229
0
Share:

തിരുഃ ചാക്ക ഗവ. ഐ.റ്റി.ഐയില്‍ കാര്‍പെന്റര്‍, മെക്കാനിക്ക് ഡീസല്‍ ട്രേഡുകളില്‍ നിലവിലുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് താത്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിന് ഉദേ്യാഗാര്‍ത്ഥികള്‍ക്ക് 24ന് രാവിലെ 10ന് ഇന്റര്‍വ്യൂ നടത്തും.
അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എന്‍ജിനിയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യത. കാര്‍പെന്റര്‍ ട്രേഡിലെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/അപ്രന്റീസ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. നല്‍കും.

Share: