അതിഥി അദ്ധ്യാപക നിയമനം

കോഴിക്കോട് : തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ പെർഫോമിംഗ് ആർട്സ്, ഫൈൻ ആർട്സ് എഡ്യുക്കേഷൻ ഫൗണ്ടേഷൻ എന്നീ വിഷയങ്ങളിൽ ഓരോ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. (www.collegiateedu.kerala.gov.in വെബ് സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം)
യോഗ്യത : ബന്ധപ്പെട്ട് വിഷയത്തിൽ 55 ശതമാനം മാർക്കോടൂകൂടിയ ബിരുദാന്തര ബിരുദം (ഒബിസി-നോൺക്രീമിലെയർ, ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി) എം.എഡും നെറ്റ്/പി.എച്ച്.ഡി യും ഉണ്ടായിരിക്കണം. നെറ്റ്/പി.എച്ച്.ഡി ഉളളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും.
ഇൻറർവ്യൂ ഫെബ്രുവരി 29 ന് രാവിലെ 10.30 ന് കോളേജിൽ.
നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, ഒരു പകർപ്പും സഹിതം അന്നേ ദിവസം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.
ഫോൺ : 0490 2320227, 9188900212.