ടെക്‌നിക്കൽ അസിസ്റ്റൻറ്

Share:

സി ഡിറ്റിൻറെ ഇ-ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജൻസി ഇലക്ഷൻ ഡിപ്പാർട്മെൻറ് പ്രോജക്ടിലേക്ക് കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനത്തിന് വാക് ഇൻ ഇൻറ്ർവ്യൂ നടത്തുന്നു.

ടെക്‌നിക്കൽ അസിസ്റ്റൻറ്
യോഗ്യത : സി.എസ്/ഐ.ടി/ഇലക്ട്രോണിക്‌സ് എന്നിവയിൽ മൂന്ന് വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ , രണ്ട് വർഷത്തെ പ്രവർത്തി പരിചയം.

ശമ്പളം – പ്രതിമാസം 21,175 രൂപ.

യോഗ്യതയുളളവർ ഫെബ്രുവരി 27 ന് രാവിലെ 10 മണി മുതൽ വിവിധ സി-ഡിറ്റ് ഓഫീസുകളിൽ നടത്തുന്ന ഇൻറ്ർവ്യൂവിന് ഹാജരാകേണ്ടതാണ്.

ഉയർന്ന പ്രായപരിധി : 35 വയസ്സ്.

താൽപര്യമുളളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവർത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു.
ഫോൺ : 0471- 2380910,

വെബ്‌സൈറ്റ് – www.cdit.org , www.careers.cdit.org

Share: