ട്രഡിഷണൽ ആർക്കിടെക്ചർ ഡിപ്ലോമ

Share:

സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ആറൻമുള വാസ്തുവിദ്യാഗുരുകുലത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ട്രഡിഷണൽ ആർക്കിടെക്ചർ കോഴ്‌സിന്റെ ക്ലാസ്സുകൾ സെപ്റ്റംബർ ഒൻപതിന് ആരംഭിക്കും.

പ്രവേശന യോഗ്യത: ബി.ടെക്(സിവിൾ/ബി.ആർക്,

പ്രായപരിധി ഇല്ല. ഒരു മാസത്തിൽ എട്ട് ദിവസത്തെ ക്ലാസുകൾ/പ്രായോഗിക പരിശീലനം എന്ന രീതിയിലാണ് പഠനം.

ഈ വർഷം മുതൽ സ്‌ട്രെക്ചറൽ ആൻഡ് കെമിക്കൽ കൺസർവേഷൻ എന്ന വിഷയം കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ സെപ്റ്റംബർ അഞ്ചിന് മുൻപായി താഴെപ്പറയുന്ന വിലാസത്തിൽ ബന്ധപ്പെടണം.

വാസ്തുവിദ്യാ ഗുരുകുലം, ആറൻമുള, പത്തനംതിട്ട-0468 2319740,

എ.ബി.ശിവൻ, കോഴ്‌സ് കോ-ഓർഡിനേറ്റർ (ഇൻ ചാർജ്)-9947739442,

പി.പി.സുരേന്ദ്രൻ, ആർക്കിടെക്ചറൽ എൻജിനീയർ-9847053294.

Share: