ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

246
0
Share:

കോഴിക്കോട്: തിരുവമ്പാടി ഗവ: ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍ ട്രേഡിലും, എ.സി.ഡി വിഷയത്തിനും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. ഇലക്ട്രീഷ്യന്‍ ട്രേഡ് – യോഗ്യത : ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയോ/ഡിപ്ലോമയോ അഥവാ പ്രസ്തുത ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും അഥവാ എന്‍.എ.സി.യും ഒരു വര്‍ഷ തൊഴില്‍ പരിചയവും.
എ.സി.ഡി വിഷയം- യോഗ്യത : ഏതെങ്കിലും ബ്രാഞ്ചിലുള്ള എഞ്ചിനിയറിംഗ് ഡിപ്ലോമയോ/ഡിഗ്രിയോ അഥവാ ഫിറ്റര്‍/ടര്‍ണര്‍/മെഷീനിസ്റ്റ് ഇവയില്‍ ഏതെങ്കിലും ട്രേഡില്‍ എന്‍.ടി.സി യും 3 വര്‍ഷത്തെ തൊഴില്‍ പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം തിരുവമ്പാടി ഗവ: ഐ.ടി.ഐ ഓഫീസില്‍ സെപ്റ്റംബർ 14 ന് രാവിലെ 10.30 ന് ഇന്റര്‍വ്യൂവിനായി ഹാജരാവണം. ഫോണ്‍ : 0495 2254070.

Share: