പാർട്ട് ടൈം ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

Share:

എറണാകുളം :നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിൽ ഒരു പാർട്ട് ടൈം ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്. ബന്ധപെട്ട വിഷയത്തിൽ യോഗ്യതയുള്ള ഈഴവ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം. ബി.എ/ ബി. ബി. എ. രണ്ട് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ പാർട്ട് ടൈം ഗ്രാജ്വേറ്റ് ഇൻ സോഷ്യോളജി സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്സും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഗ്രാജ്വേറ്റ്/ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഡി.ജി.റ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംപ്ലോയബിലിറ്റി സ്കില്ലിൽ പരിശീലനം ലഭിച്ചവർ. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷൻ സ്കില്ലും ഉണ്ടായിരിക്കണം.

പ്ലസ് ടൂ/ ഡിപ്ളോമ/ അതിൽ കൂടുതലോ ആയ കമ്പ്യൂട്ടർ പരിജ്ഞാനം.

ഉദ്യോഗാർത്ഥികൾ നവംബർ 15ന് രാവിലെ 11 ന് നടക്കുന്ന കൂടികാഴ്ചയിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക് -0484 -2700 142 എന്ന നമ്പറിൽ ബന്ധപ്പെടുക .

Share: