കടല്‍ സുരക്ഷാ ഗാര്‍ഡുമാരെ  നിയമിക്കുന്നു

Share:

കോഴിക്കോട് ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനുമായി ഉപയോഗിക്കുന്ന പട്രോളിംഗ് ബോട്ടിലേക്ക് കടല്‍ സുരക്ഷാ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

അപേക്ഷകര്‍ രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരും 20നും 45 വയസ്സിനും മദ്ധ്യേ പ്രായമുളളവരും ആയിരിക്കണം.

കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുളളവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുളളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം വെളളപേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ നവംബര്‍ ആറിന് വൈകീട്ട് നാല് മണിക്കകം ബേപ്പൂര്‍ ഫിഷറീസ് അസി.ഡയറക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ ലഭിക്കണമെന്ന് ഫിഷറീസ് അസി.ഡയറക്ടര്‍ അറിയിച്ചു.

ഇ- മെയില്‍ : adfbeypore@gmail.com

ഫോണ്‍ : 0495 2414074.

Share: