അസി. പ്രൊഫസർ ഒഴിവ്

Share:

തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി തസ്തികയിൽ അസി. പ്രൊഫസറുടെ ഓപ്പൺ, ഇ.റ്റി.ബി, എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള താത്ക്കാലിക ഒഴിവുണ്ട്.
യോഗ്യത: ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയിൽ എം.എസ് . ഈ വിഭാഗത്തിലുള്ള ഡി.എൻ.ബി യോഗ്യതയും പരിഗണിക്കും.
പ്രതിഫലം: രൂ 15600-39100
പ്രായപരിധി: 21-46 (നിയമാനുസൃത വയസ്സിളവ് അനുവദനീയം)

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 22നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ്എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം.
നിലവിൽ ജോലി ചെയ്ത്കൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

Share: