ഗ്രാമീണ്‍ ബാങ്കുകളിൽ 14181 ഒഴിവുകൾ
ഗ്രാമീണ്‍ ബാങ്കുകളിലെ ഓഫീസർ (സ്കെയിൽ ഒന്ന്, രണ്ട്, മൂന്ന്), ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) എന്നിവയിൽ അപേക്ഷിക്കുന്നതിനു യോഗ്യത നേടുന്നതിനുള്ള ഐബിപിഎസ് പൊതുപ്രവേശന പരീക്ഷയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷൻ (ഐബിപിഎസ്) അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലായി 14181 ഒഴിവുകളാണുള്ളത് .
ഓഫീസർ സ്കെയിൽ ഒന്ന്, ഓഫീസ് അസിസ്റ്റന്റ് തസ്തികയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ്- ഒക്ടോബർ മാസങ്ങളിൽ നടത്തും. ബിരുദധാരികൾക്കാണ് അവസരം.
ജൂലൈ നാല് വരെ അപേക്ഷിക്കാം.
ഓഫീസര്‍ സ്കെയില്‍ മൂന്ന്
(സീനിയര്‍ മാനേജര്‍): 207 ഒഴിവ്.
പ്രായം: 21- 40 വയസ്.
ഓഫീസര്‍ സ്കെയില്‍ രണ്ട്
(മാനേജര്‍): 1,746 ഒഴിവ്.
പ്രായം: 21- 32.
ജനറല്‍ ബാങ്കിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ട്രഷറി മാനേജര്‍, മാര്‍ക്കറ്റിംഗ് ഓഫീസര്‍, അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍, ലോ ഓഫീസര്‍ തസ്തികകളിലാണ് അവസരം.
ഓഫീസര്‍ സ്കെയില്‍ ഒന്ന്
(അസിസ്റ്റന്റ് മാനേജര്‍): 4,856 ഒഴിവ്.
പ്രായം: 18 -30 വയസ്.
ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്): 7,373.
പ്രായം: 18- 28 വയസ്.
ഐബിപിഎസ് പൊതുപരീക്ഷയിൽ നേടുന്ന സ്കോറിന്റെ അടിസ്ഥാനത്തിലാണ് ആദ്യ തെരഞ്ഞെടുപ്പ്. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഐബിപിഎസ് നടത്തുന്ന കോമണ്‍ ഇന്റർവ്യൂ ഉണ്ടാകും. പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ ബാങ്കുകളിലൊന്നിലേക്ക് അലോട്ട് ചെയ്യും.
ഓഫീസ് അസിസ്റ്റന്റ് -മൾട്ടിപർപ്പസ്
യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം. അല്ലെങ്കിൽ തത്തുല്യ യോഗ്യത. കംപ്യൂട്ടർ പ്രവർത്തിപ്പിക്കാനും ഉപയോഗിക്കാനും അറിവുള്ളവരായിരിക്കണം. കംപ്യൂട്ടർ ഓപ്പറേഷൻസ്/ലാംഗ്വേജിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ/ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഹൈസ്കൂൾ/കോളജ്/ഇൻസ്റ്റിറ്റ്യൂട്ട് തലത്തിൽ കംപ്യൂട്ടർ/ഐടി ഒരു വിഷയമായി പഠിച്ചിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഒൗദ്യോഗിക ഭാഷാപരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന.
പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും വികലാംഗർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കു നിയമപ്രകാരം ഇളവു ലഭിക്കും.
പട്ടികവിഭാഗം, വിമുക്തഭടൻമാർ, ന്യൂനപക്ഷവിഭാഗം, വികലാംഗർ എന്നിവർക്ക് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലനത്തിനുള്ള സൗകര്യം ലഭിക്കുന്നതാണ്.
സംസ്ഥാനത്തെ ആറു നഗരങ്ങളിലുൾപ്പെടെ രാജ്യത്തെ നൂറിലേറെ കേന്ദ്രങ്ങളിലായാണു പരീക്ഷ നടത്തുന്നത്. കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിലാണു പരീക്ഷാകേന്ദ്രങ്ങൾ. ലക്ഷദ്വീപുകാർക്ക് കവരത്തിയിൽ പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷാഫീസ്
600 രൂപ. പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് 100 രൂപ മതി. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് മുഖേന ഓണ്‍ലൈനിലൂടെയും അല്ലെങ്കിൽ സിബിഎസ് സൗകര്യമുള്ള ബാങ്ക് ശാഖകളിലൂടെ ഓണ്‍ലൈനായും ഫീസടയ്ക്കാം. ഓണ്‍ലൈനായി ഫീസടയ്ക്കുന്പോൾ അതിനുള്ള നിർദേശങ്ങൾ സ്ക്രീനിൽ ലഭിക്കും. ട്രാൻസാക്ഷൻ പൂർത്തിയാകുന്പോൾ ലഭിക്കുന്ന ഇ-രസീതിന്റെ പ്രിന്റെടുക്കണം.ഓണ്‍ലൈൻ രജിസ്ട്രേഷനു ശേഷം സിസ്റ്റം ജനറേറ്റഡ് ഫീ പേയ്മെന്റ് ചെലാന്റെ പ്രിന്റെടുത്തു വേണം ഫീസടയ്ക്കാൻ. രജിസ്ട്രേഷൻ കഴിഞ്ഞുള്ള രണ്ടാമത്തെ പ്രവൃത്തിദിനം മുതൽ ഫീസ് തുക സ്വീകരിക്കും. മൂന്നു പ്രവൃത്തിദിനങ്ങൾക്കുള്ളിൽ ഫീസടയ്ക്കണം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചു ഫീസടയ്ക്കുക.
അപേക്ഷിക്കേണ്ട വിധം
www.ibps.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. നിർദേശങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. അപേക്ഷകർക്ക് ഇ-മെയിൽ ഐഡി ഉണ്ടായിരിക്കണം. അപ്ലോഡ് ചെയ്യാൻ അപേക്ഷകന്റെ ഒപ്പും പാസ്പോർട്ട്സൈസ് കളർ ഫോട്ടോയും സ്കാൻ ചെയ്തു സൂക്ഷിക്കണം.
ഓണ്‍ലൈനായാണു പരീക്ഷ നടത്തുന്നത്. രണ്ടു മണിക്കൂറാണ് പരീക്ഷാ സമയം. അഞ്ചു വിഷയങ്ങളിൽനിന്നായി 200 മാർക്കിന്റെ പരീക്ഷയാണു നടത്തുന്നത്. റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവയർനെസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നീ വിഷയങ്ങളിൽനിന്നാണു ചോദ്യങ്ങൾ. പരീക്ഷയ്ക്കു നെഗറ്റീവ് മാർക്കുണ്ട്. പരീക്ഷയിലെ ഓരോ വിഷയത്തിനും നിർദിഷ്ട കട്ട് ഓഫ് മാർക്ക് നേടണം.
കൂടുതൽ വിവരങ്ങൾ www.ibps.in എന്ന വെബ് സൈറ്റിൽ ലഭിക്കും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 04