ഗേറ്റ് പരീക്ഷ : ഒക്ടോബർ 1 വരെ അപേക്ഷിക്കാം

829
0
Share:

ഗേറ്റ് പരീക്ഷ (ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്) ക്ക് അപേക്ഷിക്കാൻ ഇനി വൈകരുത് . എന്‍ജിനീയറിങ്/ ആര്‍ക്കിടെക്ചര്‍ ബിരുദക്കാരുടെ ഭാവി നിര്‍ണയിക്കുന്നതിൽ വളരെയേറെ പ്രാധാന്യമുള്ള പരീക്ഷയാണിത്.  ഉന്നത വിദ്യാഭ്യാസത്തിനും മികച്ച തൊഴില്‍ നേടാനും അന്താരാഷ്ട്രനിലവാരമുള്ള ഗേറ്റ് പരീക്ഷ വിജയിച്ചിരിക്കണം.

പ്രമുഖ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പ്/അസിസ്റ്റന്റോടെ എന്‍ജിനീയറിങ് മാസ്റ്റര്‍ബിരുദം, ഡയറക്ട് പിഎച്ച്.ഡി. പഠനത്തിനും ചില ശാസ്ത്രവിഷയങ്ങളില്‍ ഗവേഷണത്തിനും ഗേറ്റ് സ്‌കോറാണ് പരിഗണിക്കുക. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ റിക്രൂട്ട്‌മെന്റിനും ഇതിലെ സ്‌കോര്‍ മാനദണ്ഡമാക്കുന്നു. ബി.ഇ./ബി.ടെക്./……ബി.ആര്‍ക്., നാലുവര്‍ഷ ബി.എസ്, എം.എസ്‌സി.(മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്/കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍) ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്/ഡ്യുവല്‍ ഡിഗ്…എന്‍ജിനീയറിങ്/ടെക്‌നോളജി, ഇന്റഗ്രേറ്റഡ് ബി.എസ്./എം.എസ്. യോഗ്യതയുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
കഴിഞ്ഞവര്‍ഷം എഴുതിയത് ഒന്‍പതു ലക്ഷം പേരാണ് . നല്ല തയ്യാറെടുപ്പോടെ പരീക്ഷയെ നേരിടുന്നവര്‍ക്കേ മികച്ച ഗേറ്റ് സ്കോർ ലഭിക്കു.

ഓണ്‍ലൈന്‍ ടെസ്റ്റ് ഫെബ്രുവരി 3, 4, 10, 11 തീയതികളില്‍ നടക്കും.

ഗേറ്റ് യോഗ്യത നേടുന്നവര്‍ക്ക് പൊതുമേഖലാ കമ്പനികള്‍ അവസരങ്ങളുമായി കാത്തിരിക്കുകയാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍: ഓഫീസര്‍/ എന്‍ജിനീയര്‍, അസിസ്റ്റന്റ് ഓഫീസര്‍- കെമിക്കല്‍, സിവില്‍, കംപ്യൂട്ടര്‍ സയന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍, ഇന്‍സ്ട്രുമെന്റേഷന്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി എന്നീ ഒഴിവുകളിലേക്ക് ഗേറ്റ് സ്കോർ നേടിയവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾ : www.iocl.com എന്ന വെബ്‌സൈറ്റിൽ.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍: ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, സിവില്‍ വിഭാഗങ്ങളിലായി എക്‌സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2019 ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെ www.powergridindia.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.

പവര്‍ സിസ്റ്റം ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്: ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് എക്‌സിക്യുട്ടീവ് ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷച്ചു . ഒക്ടോബര്‍ 15 വരെ www.posoco.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും.

ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്: എന്‍ജിനീയറിങ്, സയന്‍സ് വിഭാഗങ്ങളിലായി എക്‌സിക്യുട്ടീവ്‌സിന്റെ ഒഴിവുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ www.ongcindia.com എന്ന വെബ്‌സൈറ്റില്‍ 2019 മാര്‍ച്ച്/ഏപ്രില്‍ മാസങ്ങളിലായി ലഭ്യമാവും.

രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് (വൈസാഗ് സ്റ്റീല്‍): മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കല്‍) – ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി: www.vizagste.com

ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്: ഗ്രാജ്വേറ്റ് എക്‌സിക്യുട്ടീവ് ട്രെയിനി-മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍, , ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍: www.npcilcareers.co.in, www.npcil.nic.in
ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി: അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍-സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍: www.dda.org.in
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.): സയന്റിസ്റ്റ് ബി: www.drdo.gov.in , www.rac.gov.in
മംഗലാപുരം റിഫൈനറി & പെട്രോ കെമിക്കല്‍സ് ലിമിറ്റഡ് (ഒ.എന്‍.ജി.സി.യുടെ സബ്‌സ്ഡിയറി) മാനേജ്‌മെന്റ് കാഡര്‍: https://mrpl.co.in/careers
താത്പര്യമുള്ളവര്‍ ഗേറ്റ് 2019-ന് അപേക്ഷിക്കുന്നതിനൊപ്പം പരിഗണിക്കപ്പെടേണ്ട സ്ഥാപനത്തിലേക്കും വിജ്ഞാപനം അനുസരിച്ച് അപേക്ഷിക്കണം.
2019-ലെ ഗേറ്റ് പരീക്ഷയ്ക്ക് സെപ്റ്റംബര്‍ 21 വരെയും അധികഫീസ് നല്‍കി ഒക്ടോബര്‍ ഒന്നുവരെയും അപേക്ഷിക്കാം.

Tagsgate
Share: