അങ്കണവാടി: വർക്കർ/ഹെൽപ്പർ

Share:

തൃശൂർ :ചാഴൂർ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അന്തിക്കാട് ശിശുവികസന ഓഫീസറുടെ കാര്യാലയത്തിൽ മെയ്‌ 30 വൈകുന്നേരം 5 മണിക്കുള്ളിൽ ലഭിക്കണം. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.

കടങ്ങോട് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ അപേക്ഷ ക്ഷണിച്ചു. ചൊവ്വന്നൂർ ഐസിഡിഎസ് ഓഫീസിൽ ജൂൺ 12 ന് 3 മണി വരെ അപേക്ഷ സ്വീകരിക്കും. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം.

Share: