സൗജന്യ തൊഴില്‍ പരിശീലനം

279
0
Share:

കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടു പാസായ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഓട്ടോമൊബൈല്‍/ട്രാവല്‍ ആന്റ് ടൂറിസം മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നതിന് അര്‍ഹയായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്ന സ്ഥാപനമാണ് പരിശീലനം നടത്തി ജോലി നല്‍കുന്നത്. പഠനകാലയളവില്‍ സൗജന്യ താമസ ഭക്ഷണ സൗകര്യവും പ്രതിമാസ മാസ സ്റ്റൈപ്പന്റ് 1000 രൂപയും ലഭിക്കും. പഠനം ശരിയായി പൂര്‍ത്തിയാക്കുന്ന എല്ലാവര്‍ക്കും അംഗീകൃത മേഖലയില്‍ ജോലി ലഭിക്കും.

ഓട്ടോ ഡയഗ്നോസിസ് ആന്റ് റിപ്പയര്‍ – ഒരു വര്‍ഷം (എസ്.എസ്.എല്‍.സി) അഡ്വാന്‍സ്ഡ് ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് – എട്ട് മാസം (ഐ.ടി.ഐ/ഡിപ്ലോമ), ബോഡി റിപ്പയറിങ് – ആറ് മാസം (എസ്.എസ്.എല്‍.സി), ട്രാവല്‍ ടൂറിസം – ഒരു വര്‍ഷം (പ്ലസ് ടു) എന്നിവയിലാണ് പരിശീലനം.

താത്പര്യമുളള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പൂരിപ്പിച്ച അപേക്ഷാ ഫോമും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍ പി.ഒ, മൂവാറ്റുപുഴ 686669 വിലാസത്തില്‍ ഡിസംബര്‍ 27-ന് വൈകിട്ട് അഞ്ചിനു മുമ്പ് നല്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:  0485-2814957, 2970337.

Share: