ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ : അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

Share:

ഇ​​​ന്ത്യ​​​ൻ ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് (ഐ​​​എ​​​ഫ്എ​​​സ്) പ​​​രീ​​​ക്ഷ- 2018ന് ​​​യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. യു​​​പി​​​എ‌​​​സ്‌​​​സി​​​യു​​​ടെ പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ​​​ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ചു ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്കു അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രി​​​ലി​​​മി​​​ന​​​റി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

സി​​​വി​​​ൽ സ​​​ർ​​​വീ​​​സ​​​സ് പ​​​രി​​​ധി​​​യി​​​ലാ​​​ണു ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വീ​​​സി​​​നേ​​​യും പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
പ്രി​​​ലി​​​മി​​​നറി പ​​​രീ​​​ക്ഷ ജൂ​​​ണ്‍ മൂന്നിന് ​​​ന​​​ട​​​ക്കും.
പ്രാ​​​യം: 21നും 32​​​നും മ​​​ധ്യേ. ( 2018 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ) എ​​​സ്‌​​​സി, എ​​​സ്ടി, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ ഇ​​​ള​​​വു ല​​​ഭി​​​ക്കും.

വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്നും ആ​​​നി​​​മ​​​ൽ ഹ​​​സ്ബ​​​ൻ​​​ഡ​​​റി ആ​​​ൻ​​​ഡ് വെ​​​റ്റ​​​റി​​​ന​​​റി സ​​​യ​​​ൻ​​​സ്, ബോ​​​ട്ട​​​ണി, കെ​​​മി​​​സ്ട്രി, ജി​​​യോ​​​ള​​​ജി, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് സു​​​വോ​​​ള​​​ജി, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​റ​​​ൽ, ഫോ​​​റ​​​സ്ട്രി, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​ന്നി​​​ൽ ബി​​​രു​​​ദം.

ശാ​​​രീ​​​രി​​​ക​​​യോ​​​ഗ്യ​​​ത: സാ​​​ധാ​​​ര​​​ണ സ​​​ർ​​​ക്കാ​​​ർ ജോ​​​ലി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ചാ​​​ൻ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം: ജ​​​ന​​​റ​​​ൽ-6, ഒ​​​ബി​​​സി-9, എ​​​സ്‌സി, എ​​​സ്ടി-​​​പ​​​രി​​​ധി ഇ​​​ല്ല.
അ​​​പേ​​​ക്ഷാ​​​ഫീ​​​സ്: 100 രൂ​​​പ​​​ , സ്റ്റേ​​​റ്റ് ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ​​​യി​​​ൽ കാ​​​ഷ് ഡി​​​പ്പോ​​​സി​​​റ്റാ​​​യി അ​​​പേ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്. നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചും ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ചും ഫീ​​​സ് അ​​​ട​​​യ്ക്കാം . വ​​​നി​​​ത​​​ക​​​ൾ, വി​​​ക​​​ലാം​​​ഗ​​​ർ, എ​​​സ്‌സി, എ​​​സ്ടി എ​​​ന്നി​​​വ​​​ർ അ​​​പേ​​​ക്ഷാ​​​ഫീ​​​സ് അ​​​ട​​​യ്ക്കേ​​​ണ്ട​​​തി​​​ല്ല.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന വി​​​ധം: www. upsconline.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നു ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്www.upsconline.nic.in.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മാ​​​ർ​​​ച്ച് ആറ്.

Share: