നേഴ്സ് തസ്തികയിൽ 60 ഒഴിവുകൾ

Share:

ഇന്റലിജന്റ് കമ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽ നേഴ്സ് തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . നേഴ്സിങ് സിസ്റ്റർ‐ 35, ഐസിയു നേഴ്സ്‐ 15, ഒടി നേഴ്സ്(കാത്ത് ലാബ്)‐ 10 എന്നിങ്ങനെ 60 ഒഴിവുകളാണുള്ളത് .
യോഗ്യത: ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ മെട്രിക്കുലേഷൻ, ജനറൽ നേഴ്സിങ് ആൻഡ് മിഡ്വൈഫറി സർടിഫിക്കറ്റ്,
നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ, കംപ്യൂട്ടർ പരിജ്ഞാനം, സമാന തസ്തികയിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടായിരിക്കണം
പ്രായം: 35.
ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് ബന്ധപ്പെട്ട സർടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം തപാലിൽ മൂന്ന് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ ലഭിക്കണം.
കൂടുതൽ വിവരങ്ങൾ www.icsil.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: