ലൈബ്രറി സയന്‍സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

Share:

കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 2018 ജനുവരിയില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കോഴ്‌സിന്റെ കാലാവധി. കാസര്‍ഗോഡ് ജില്ലയിലെ പുലിക്കുന്ന് ബോസ് മെമ്മോറിയല്‍ ലൈബ്രറിയിലാണ് ഈ ബാച്ച് നടക്കുന്നത്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അടിസ്ഥാന യോഗ്യത : എസ്.എസ്.എല്‍.സി. പ്രായപരിധി 18-40 വയസ്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രേറിയന്മാര്‍ക്കും കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ വനിതാ വയോജന പുസ്തക വിതരണ പദ്ധതി ലൈബ്രേറിയന്മാര്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിശ്ചിത യോഗ്യതയില്ലാത്ത ലൈബ്രേറിയന്മാര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ കുറഞ്ഞത് ആറ് മാസം തുടര്‍ച്ചയായി ലൈബ്രേറിയനായി പ്രവര്‍ത്തിച്ചു വരുന്നവരും ഇപ്പോഴും തുടര്‍ന്നുവരുന്നവരും ആയിരിക്കണം. സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ലൈബ്രേറിയന്മാര്‍ക്ക് സീറ്റ് സംവരണവും പ്രായപരിധിയില്‍ ഇളവുമുണ്ട്. (45 വയസ്). അവരുടെ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പോണ്‍സര്‍ ചെയ്യണം. ആകെ 40 പേര്‍ക്കാണ് പ്രവേശനം.
അപേക്ഷാഫോറവും വിശദ വിവരങ്ങളും 30 രൂപ ഒടുക്കി സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഓഫീസില്‍ നിന്ന് വാങ്ങാം. തപാലില്‍ ആവശ്യമുള്ളവര്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, കെ. അനിരുദ്ധന്‍ റോഡ്, വഴുതയ്ക്കാട്, തൈയ്ക്കാട് പി.ഒ., തിരുവനന്തപുരം – 14 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം അക്കൗണ്ട്‌സ് ഓഫീസര്‍, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എന്ന പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം സിറ്റി ബ്രാഞ്ചില്‍ മാറാവുന്ന 30 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സ്വന്തം മേല്‍വിലാസം എഴുതിയ 10 രൂപയുടെ പോസ്റ്റല്‍ സ്റ്റാമ്പ് ഒട്ടിച്ച 24×10 സെ.മി. വലിപ്പമുള്ള കവറും അടക്കം ചെയ്തിരിക്കണം. പട്ടികജാതി / പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന ലൈബ്രേറിയന്മാര്‍ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതില്ല. അവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സ്വന്തം മേല്‍വിലാസം എഴുതിയ 10 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവറും അയച്ചാല്‍ മതി.
പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 23 വൈകുന്നേരം അഞ്ച് മണിവരെ.

Share: