നൃത്ത-സംഗീത സാമഗ്രികള്‍ വാങ്ങാന്‍ ധനസഹായം
തിരുവനന്തപുരം: ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കലാലയങ്ങളില്‍ നൃത്ത-സംഗീത വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വാദ്യോപകരണങ്ങള്‍, ചിലങ്ക, ആടയാഭരണങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനായി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് എന്നിവയുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ആവശ്യമായ വാദ്യോപകരണങ്ങള്‍ ഏതെന്നുള്ള കോളജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന്, കവടിയാര്‍ പി.ഒ., വെള്ളയമ്പലം, തിരുവനന്തപുരം- 695003 എന്ന വിലാസത്തില്‍ നവംബര്‍ അഞ്ചിനു മുന്‍പ് ലഭിക്കണം.